വായിൽ വരുന്നത് കോതയ്ക്ക് പാട്ട്…. പി.സി ജോർജിനെതിരെ വീണ്ടും കേസ്
|

വായിൽ വരുന്നത് കോതയ്ക്ക് പാട്ട്…. പി.സി ജോർജിനെതിരെ വീണ്ടും കേസ്

കൊച്ചി: തൊടുപുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പോലീസിന്റെ പ്രതികരണം കൂടി കേട്ട ശേഷമാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുന്ന നടപടികളിലേക്ക് പോലീസ് കടക്കും. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിസി ജോര്‍ജ് തൊടുപുഴയില്‍ വിവാദ പ്രസംഗം നടത്തിയത്. പ്രഥമ പ്രധാനമന്ത്രി മുസ്ലിമായിരുന്നു, അദ്ദേഹത്തിന്റെ പിതാവ് മുസ്ലിമായിരുന്നു, അവര്‍ വീട്ടില്‍ നമസ്‌കരിച്ചിരുന്നു തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാന…