വെടി നിർത്തൽ ചർച്ച പുരോഗമിക്കുന്നു; സമ്പൂർണ്ണ ബന്ദി മോചനവും ലക്ഷ്യം
|

വെടി നിർത്തൽ ചർച്ച പുരോഗമിക്കുന്നു; സമ്പൂർണ്ണ ബന്ദി മോചനവും ലക്ഷ്യം

ഗാസയിൽ നിലവിലുള്ള ബന്ദികളെ മുഴുവൻ മോചിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാറിനായി വെടിനിർത്തൽ ചർച്ചകൾ നടക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൂചന നൽകി. നേരത്തെ, ഘട്ടംഘട്ടമായുള്ള മോചനത്തിനാണ് ശ്രമിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ ഒരു പുതിയ കരാറിന് രൂപം നൽകിയിരുന്നു. അതിൽ എല്ലാ ബന്ദികളെയും ഒറ്റയടിക്ക് മോചിപ്പിക്കുക, സ്ഥിരമായ വെടിനിർത്തൽ, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം എന്നിവ ഉൾപ്പെട്ടിരുന്നു. 22 മാസമായി തുടരുന്ന യുദ്ധത്തിന് ശേഷവും സമാധാന ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ല എന്നതിൻ്റെ സൂചനയായി ഹമാസ് പ്രതിനിധി സംഘം വീണ്ടും…