ചാരു മജുംദാർ ഓർമ്മയായിട്ട് 53 വർഷങ്ങൾ
ഓർമ്മ ഉറച്ചുവരുമ്പോഴേക്ക് ചാരു മജൂംദാർ മരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, എപ്പോഴും കേട്ട് ആ പേര് അതിപരിചിതമായിരുന്നു. പൊടിപ്പും തൊങ്ങലും വച്ച എത്രയോ കഥകൾ ! കൊച്ചുമാമൻ്റെ മുറി പോലീസ് റെയ്ഡ് ചെയ്തപ്പോൾ ചാരു മജൂംദാറിൻ്റെ കത്ത് ലഭിച്ചിരുന്നു എന്നും കൽക്കട്ടയിൽവച്ച് അവർ തമ്മിൽ കണ്ടിരുന്നുവെന്നും അതിൻ്റെ വിവരങ്ങൾ പോലീസിന് അറിയാമായിരുന്നു എന്നുമൊക്കെ പലരും പറഞ്ഞു കേട്ടു. അതേക്കുറിച്ച് കൊച്ചുമാമൻ പറഞ്ഞ് ഒന്നും കേട്ടിട്ടില്ല. കൊച്ചുമാമൻ്റെ മുറിയിൽനിന്ന് ചാരു മജൂംദാറിൻ്റെ കത്ത് കിട്ടിയപ്പോൾ ഉയർന്ന പോലീസ് ഉദ്യോസ്ഥൻ്റെ excitement…