വഞ്ചനാകുറ്റം.. നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ പൊലീസ് കേസ്. തലയോലപ്പറമ്പ് പൊലീസ് വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാവീര്യര്‍ എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു 2′ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നു എന്നാണ് ഷംനാസ് തന്റെ പരാതിയില്‍ ആരോപിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം…