അരുണാചൽ അതിർത്തിയിൽ ചൈനയുടെ വമ്പൻ അണക്കെട്ട്
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ടിബറ്റിലെ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ചൈന. 167.8 ബില്യൺ ഡോളറിന്റെ ചിലവ് വരുന്ന അണക്കെട്ടിന്റെ നിർമ്മാണമാണ് ചൈന ഔദ്യോഗികമായി ഇന്നലെ മുതൽ ആരംഭിച്ചത്. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയായ യാർലുങ് സാങ്‌ബോയിൽ, ന്യിങ്‌ചി സിറ്റിയിലാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചതായി ചടങ്ങിൽ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ടിബറ്റിൽ യാർലുങ് സാങ്‌പോ എന്നും ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നും…