വടക്കേന്ത്യയിൽ കനത്ത മഴ തുടരുന്നു; മിന്നൽ പ്രളയം, മേഘവിസ്ഫോടനം
|

വടക്കേന്ത്യയിൽ കനത്ത മഴ തുടരുന്നു; മിന്നൽ പ്രളയം, മേഘവിസ്ഫോടനം

വടക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി നിരവധി അടിപ്പാതകൾ വെള്ളത്തിനടിയിലായി. അതേസമയം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും ഡൽഹി-എൻസിആർ, ചണ്ഡീഗഡ്, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ഈ വാരാന്ത്യത്തിൽ യാത്ര പോകാൻ പദ്ധതിയിടുന്നവർക്ക് ഇത് നിരാശ നൽകും.ഹിമാചൽ…