മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും; 4 മരണം, 50 പേരെ കാണാതായി
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും നാല് മരണം. അപകടത്തിൽ 50 ഓളം പേരെ കാണാതായതായി റിപ്പോർട്ട്. ധരാലി ഗ്രാമത്തിൽ ഉച്ചകഴിഞ്ഞാണ് പ്രളയം ഉണ്ടായത്. മലമുകളിൽ നിന്ന് കുത്തിയൊലിച്ച വെള്ളം വിടുകൾക്ക് മുകളിലൂടെ കുതിച്ചൊഴുകി. വിനോദസഞ്ചാരികൾ പകർത്തിയ പ്രളയത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്ന് വലിയ തോതിൽ വെള്ളം വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഭയന്നു നിലവിളിക്കുന്ന ആളുകളേയും ചെളിയിൽ നിന്ന് പുറത്തുവരാൻ പാടുപെടുന്നവരേയും ദൃശ്യങ്ങളിൽ കാണാം. വിനോദസഞ്ചാരികൾ…