അംബേദ്കർ -രാഹുൽ താരതമ്യം; അപലപിച്ച് ബി.ജെ.പി
രാഹുൽ ഗാന്ധിയെയും ഡോ. ബി.ആർ. അംബേദ്കറെയും താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ഉദിത് രാജ് ശനിയാഴ്ച ഒരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ഭരണഘടനാ ശില്പിയോടുള്ള വലിയ അപമാനമാണിതെന്നാണ് അവർ ഈ താരതമ്യത്തെ വിശേഷിപ്പിച്ചത്. “ചരിത്രം വീണ്ടും വീണ്ടും പുരോഗതിക്ക് അവസരങ്ങൾ നൽകുന്നില്ലെന്ന് മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ചിന്തിക്കേണ്ടി വരും. തൽക്കത്തോറ സ്റ്റേഡിയം സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത് അവർ പിന്തുടരുകയും പിന്തുണയ്ക്കുകയും വേണം. അവർ അങ്ങനെ ചെയ്താൽ, രാഹുൽ…