വയനാട് – കോഴിക്കോട് തുരങ്ക പാത നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
|

വയനാട് – കോഴിക്കോട് തുരങ്ക പാത നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കോഴിക്കോട്: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുള്ള ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വ്യാപാര-വാണിജ്യ-ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിനെ സംബന്ധിച്ച് ഇത് സ്വപ്‌ന പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2021ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ 33ാമത്തെ ഇനമയിരുന്നു തുരങ്കപാത. അത് യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നതാണ് പദ്ധതി. 2143 കോടി രൂപയാണ് കിഫ്ബി മുഖാന്തിരം പദ്ധതിക്കായി അനുമതി നല്‍കിയിട്ടുള്ളത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി….