നഷ്ടപരിഹാര തുക;വിലപേശി കപ്പൽ കമ്പനി, എത്ര നൽകുമെന്ന് അറിയിക്കണമെന്ന് കോടതി
|

നഷ്ടപരിഹാര തുക;വിലപേശി കപ്പൽ കമ്പനി, എത്ര നൽകുമെന്ന് അറിയിക്കണമെന്ന് കോടതി

കൊച്ചി∙ കേരള തീരത്ത് അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ കൈകഴുകി കപ്പൽ കമ്പനി. നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക വളരെ കൂടുതലാണെന്നും ഇതു നൽകാനാവില്ലെന്നും കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു. കപ്പലിന്റെ ഉടമസ്ഥർ തങ്ങളല്ലെന്ന വാദവും കമ്പനി മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാൽ കപ്പൽ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തർക്കമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാനും ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീം…