കേരളത്തിന്റെ കണ്ണും കരളും: വി.എസ് വിട വാങ്ങി
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വൈകീട്ട് 3.20 നാണ് മരണം സംഭവിച്ചത്. അനാരോഗ്യത്തെ തുടർന്ന് 2019 മുതൽ വി എസ് തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്‍റെ വീട്ടില്‍ പൂര്‍ണവിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഒക്ടോബർ 20നാണ് വിഎസ് 101 ആം പിറന്നാൾ ആഘോഷിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. അദ്ദേഹം നടത്തിയ…