മിഥുന്റെ അമ്മയെത്തും , സംസ്കാരം നാളെ
കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മനുവിനാണ് ഇന്നലെ സ്‌കൂളില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് അതുവഴി കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടി ദാരുണമായ അപകടം സംഭവിച്ചത്. മിഥുന്റെ മരണം സംസ്ഥാനത്തിന്റെയാകെ വേദനയായി മാറിയിരിക്കുകയാണ്. തീരെ ദരിദ്രമായ പശ്ചാത്തലത്തിലുള്ളതാണ് മിഥുന്റെ കുടുംബം. രാവിലെ സ്‌കൂളില്‍ പോയ മകനെ ജീവനില്ലാത്ത ശരീരമായി കാണേണ്ടി വന്നതിന്റെ നടുക്കത്തിലാണ് ഇപ്പോഴും മിഥുന്റെ അച്ഛനും…