അഫ്ഗാൻ ഭൂകമ്പം; മരണ സംഖ്യ വർദ്ധിക്കുന്നു, പരിക്കേറ്റവരുടെ എണ്ണവും കൂടുന്നു
|

അഫ്ഗാൻ ഭൂകമ്പം; മരണ സംഖ്യ വർദ്ധിക്കുന്നു, പരിക്കേറ്റവരുടെ എണ്ണവും കൂടുന്നു

സെപ്റ്റംബർ ഒന്നിന് അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 1,411 പേർ കൊല്ലപ്പെടുകയും 3,100 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ സർക്കാർ വക്താവ് സാബിഹുള്ള മുജാഹിദ് ചൊവ്വാഴ്ച പറഞ്ഞു. റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 5,400-ലധികം വീടുകൾ തകർന്നു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കിയതായും മുജാഹിദ് എക്‌സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. ഗ്രാമങ്ങൾ മുഴുവൻ നിലംപൊത്തി, മണ്ണും ഇഷ്ടികയും മരവും കൊണ്ട് നിർമ്മിച്ച വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി, ആഘാതത്തെ താങ്ങാനാവാതെ….