സ്പെയിനിൽ ഭുകമ്പം, മിന്നൽ പ്രളയം, കനത്ത മഴയും
|

സ്പെയിനിൽ ഭുകമ്പം, മിന്നൽ പ്രളയം, കനത്ത മഴയും

സ്പെയിനില്‍ ഭൂകമ്പം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തെക്കന്‍ സ്പെയിനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. മിന്നല്‍ പ്രളയവും കനത്ത മഴയും ഉണ്ടായി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഭൂകമ്പം. സ്പെയിനിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ അല്‍മേരിയയിലെ ഒരു വിമാനത്താവളത്തിന്റെ മേല്‍ക്കൂര ഭൂകമ്പത്തെ തുടര്‍ന്ന് ഭാഗികമായി തകര്‍ന്നു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മേഖലയിലെ നാശനഷ്ടങ്ങള്‍ എത്രത്തോളമുണ്ടെന്ന് അടിയന്തര സേവന സംവിധാനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. അല്‍മേരിയ തീരത്തെ കാബോ ഡി ഗാറ്റയില്‍ പ്രാദേശിക സമയം…