കുവൈറ്റ് പൗരൻമാർക്ക് ഇന്ത്യയിലെത്താൻ എളുപ്പത്തിൽ വിസ
|

കുവൈറ്റ് പൗരൻമാർക്ക് ഇന്ത്യയിലെത്താൻ എളുപ്പത്തിൽ വിസ

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് വിസാ നടപടികള്‍ ലളിതമാക്കി ഇന്ത്യ. ഇ-വിസ ആരംഭിച്ചതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നേരിട്ട് എംബസിയില്‍ എത്താതെ തന്നെ വിസയ്ക്ക് അപേക്ഷിക്കാം. നാല് പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം വിസ ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണിത് എന്ന് അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക പറഞ്ഞു. ഔദ്യോഗിക ഇന്ത്യന്‍ വിസ പോര്‍ട്ടല്‍ വഴി വിസയ്ക്ക് വേണ്ടി അപേക്ഷിക്കാം. അപേക്ഷകന്‍ നേരിട്ട് വരേണ്ടതില്ല. അഞ്ച് പ്രധാന കാറ്റഗറികളിലായിട്ടാണ് ഇ-വിസ അനുവദിക്കുന്നത്….