‘വോട്ട് മോഷണം’ രാഹുലിനെ വിരട്ടി ഇലക്ഷൻ കമ്മീഷൻ
|

‘വോട്ട് മോഷണം’ രാഹുലിനെ വിരട്ടി ഇലക്ഷൻ കമ്മീഷൻ

“വോട്ട് മോഷണം” ആരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.  ഏഴ് ദിവസത്തിനകം രാഹുൽ ഗാന്ധി തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. തെളിവുകളുടെ അഭാവത്തിൽ അത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവിച്ചു. “ഒരു സത്യവാങ്മൂലം നൽകേണ്ടിവരും അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയേണ്ടിവരും. മൂന്നാമതൊരു വഴിയില്ല. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് അർത്ഥം,” ഇന്ന് ഉച്ചയ്ക്ക്…