ആദായനികുതി; വാർഷിക വരുമാനം കുറച്ചു കാണിച്ചാൽ നിരീക്ഷണം
ന്യൂഡൽഹി: ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരിൽ പലരും വരുമാനം മുഴുവൻ ആദായനികുതി റിട്ടേണുകളിൽ കാണിക്കുന്നില്ല. ഇവരുടെ ചെലവഴിക്കൽ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. ഒരുകോടി രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം ഉള്ളവർ 7 ലക്ഷത്തിൽ കൂടുതലുണ്ട് . നിലവിൽ നാല് ലക്ഷത്തോളം പേരാണ് ഒരുകോടി രൂപയുടെ വരുമാനം കാണിച്ച് ആദായനികുതി റിട്ടേൺ നൽകുന്നത് . 2022 -23 സാമ്പത്തിക വർഷത്തിൽ 7.97 ലക്ഷം റിട്ടേണുകളാണ് ഫയൽ ചെയ്തത്. ഇതിൽ 3.50…