കള്ള വോട്ട്: രാഹുൽ ഗാന്ധിയെ പിന്തുണച്ച് CPI നേതാവ്
രാജ്യത്ത് തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങളിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ച് വിഎസ് സുനിൽ കുമാർ. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നുള്ള ഇടതു സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വിഎസ് സുനിൽ കുമാർ, താൻ മത്സരിച്ച മണ്ഡലത്തിലും സമാനമായ ക്രമക്കേടുകൾ നടന്നതായി അവകാശപ്പെട്ടു. “തൃശ്ശൂരിൽ, മറ്റ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള നിരവധി ആളുകളെയും കുടിയേറ്റ തൊഴിലാളികളെയും വോട്ടർ പട്ടികയിൽ ചേർത്തതായി ഞങ്ങൾ കണ്ടെത്തി. ഒരു ബൂത്തിൽ 280 വോട്ടുകൾക്ക് പോലും അപേക്ഷകൾ ഉണ്ടായിരുന്നു,” സുനിൽ കുമാർ ആരോപിച്ചു….