ഓപ്പറേഷൻ സിന്ദൂർ: കനിവില്ലാതെ കനിമൊഴി, പ്രിയമില്ലാതെ പ്രിയങ്ക
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ ഇന്നത്തെ ശ്രദ്ധാകേന്ദ്രം പ്രതിപക്ഷത്തെ മൂന്ന് വനിതാ എംപിമാരായിരുന്നു. പ്രിയങ്ക ഗാന്ധിയും കനിമൊഴിയുമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഇന്ന് ചോദ്യശരങ്ങള്‍ എയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച്ച ആരോപിച്ച എംപിമാര്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പല വിഷയങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്ന നിലപാടാണ് സുപ്രിയ സുലെ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാറിനെയും ആഭ്യന്തര മന്ത്രിയെയും കടന്നാക്രമിക്കാനുള്ള ആദ്യത്തെ ഊഴം പ്രിയങ്ക…