പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു
|

പാദശൗചം; ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടു

തിരുവനന്തപുരം: പാദപൂജ എന്ന പേരില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രിയും ബാലാവകാശ കമ്മീഷനും. കാസര്‍ക്കോട്ടെയും കണ്ണൂരിലെയും ആലപ്പുഴയിലെയും സ്‌കൂളുകളിലാണ് വിവാദ സംഭവം. പൊതുവിദ്യാഭ്യാസ ഡയക്ടറോട് സംഭവം പരിശോധിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. കേസെടുത്തെന്നും ബേക്കല്‍ ഡിവൈഎസ്പിയോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചെന്നും ബാലാവകാശ കമ്മീഷന്‍ അംഗം ബി മോഹന്‍ കുമാര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ കൂടുതല്‍ സ്‌കൂളുകളില്‍ സമാനമായ സംഭവം നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് കാല്‍…