കാല് കഴുകലും കാല് പിടിക്കലും കേരളത്തിന്റെ സംസ്കാരമല്ല – മന്ത്രി

കാല് കഴുകലും കാല് പിടിക്കലും കേരളത്തിന്റെ സംസ്കാരമല്ല – മന്ത്രി

ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ കാലുകൾ കഴുകിയ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ചില സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് വിശദീകരണം തേടാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ചു. സർക്കാർ ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, കാസർഗോഡ് ജില്ലയിലെ സരസ്വതി വിദ്യാലയവും ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാധിരാജ…