ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണു, നാല് മരണം
വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ സ്ഥിതി ചെയ്യുന്ന സീലംപൂരിൽ നാല് നില കെട്ടിടം തകർന്നുവീണ് അപകടം. ജനത മസ്ദൂർ കോളനിയിൽ വെള്ളിയാഴ്ച രാവിലെ 7:00 മണിയോടെ സംഭവം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും പത്ത് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. കെട്ടിടം പെട്ടെന്ന് തകർന്നുവീണതിനാൽ, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പോലീസിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ഇതുവരെ പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് പേരെ ജെപിസി ആശുപത്രിയിലേക്കും ഒരാളെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്കും മാറ്റി. ചിലർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്…