അനയ മരിച്ചത് മസ്തിഷ്കജ്വരം മൂലമെന്ന് സ്ഥിരീകരണം
താമരശ്ശേരി കോരങ്ങാട് ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് പരിശോധനാഫലം. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെയാണ് കുടുംബം ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. മെഡിക്കല്‍ കോളജിലേക്ക് വേഗത്തില്‍ എത്തിക്കാതെ ചികിത്സ വൈകിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍, ചികിത്സ വൈകിയിട്ടില്ലെന്നാണ് ആശുപത്രി…