സെർച്ച് കമ്മിറ്റിയെ നിയോഗിക്കും; നിർണായക ഇടപെടലുമായി സുപ്രീം കോടതി
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലറായ ഗവര്‍ണറും സര്‍ക്കാരും യോജിപ്പില്‍ എത്താത്ത സാഹചര്യത്തില്‍ അസാധാരണ നടപടിയുമായി സുപ്രീംകോടതി. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലേക്ക് താത്കാലിക വിസിമാരെ കണ്ടെത്താനായി സുപ്രീംകോടതി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റിയിലേക്ക് 5 പേരുകള്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിനും ഗവര്‍ണര്‍ക്കും യുജിസിക്കും നാളെ പേരുകള്‍ നിര്‍ദേശിക്കാം. എന്നിട്ട് സെര്‍ച്ച് കമ്മിറ്റി നിശ്ചയിച്ച് നല്‍കുന്ന പാനലില്‍ നിന്ന് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. പ്രശ്‌നം പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.