ഇവിടെ വരാൻ ഇതാണ് ഉചിതമായ വേഷം; പർദ്ദ ധരിച്ച് സാന്ദ്ര തോമസ്
|

ഇവിടെ വരാൻ ഇതാണ് ഉചിതമായ വേഷം; പർദ്ദ ധരിച്ച് സാന്ദ്ര തോമസ്

കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസ് എത്തിയത് പര്‍ദ ധരിച്ച്. ഇവിടെ വരാന്‍ ഈ വസ്ത്രമാണ് ഉചിതം എന്ന് തോന്നിയത് കൊണ്ടാണ് പര്‍ദ ധരിച്ചതെന്നും തന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണിത് എന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഓഗസ്റ്റ് 14നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തിരഞ്ഞെടുപ്പ്. രണ്ടാം തിയ്യതി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മ പരിശോധന നാലിനാണ്. തന്റെ പത്രിക തള്ളാനുള്ള സാധ്യതയുണ്ടെന്ന് സാന്ദ്ര തോമസ് പറയുന്നു….