മെൻസ് ഹോസ്റ്റലിൽ ബലാൽസംഗത്തിനിരയായെന്ന് യുവതി; ഇല്ലെന്ന് പിതാവ്

ഐഐഎം കൊൽക്കത്തയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വെച്ച് ബലാത്സംഗത്തിന് ഇരയായതായി യുവതിയുടെ പരാതി. പിന്നാലെ രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ലൈംഗികാതിക്രമമൊന്നും നടന്നിട്ടില്ലെന്നും തന്റെ മകൾക്ക് “സുഖമാണെന്നും വിശ്രമത്തിലാണെന്നും” യുവതിയുടെ പിതാവ് അവകാശപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം ഹരിദേവ്പൂർ പോലീസ് സ്റ്റേഷനിലെത്തിയാണ് സൈക്കോളജിക്കൽ കൗൺസിലറായ യുവതി സ്വന്തം കൈപ്പടയിലുള്ള പരാതി നൽകിയത്.   ഉച്ചഭക്ഷണ സമയത്ത് പിസ്സയും വെള്ളവും നൽകിയെന്നും അത് കഴിച്ച ഉടനെ അസ്വസ്ഥത അനുഭവപ്പെട്ടെന്നും അവർ ആരോപിച്ചു. പരാതിക്കാരി പറയുന്നതനുസരിച്ച്, തനിക്ക് ബോധം…