രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല – നരേന്ദ്ര മോദി
പാകിസ്താനെ പാഠം പഠിപ്പിക്കുവാൻ ഇന്ത്യൻ സൈന്യം ഭീകരവാദികളുടെ മടയിൽ ചെന്ന് പോരാടി. ഓപ്പറേഷന്‍ സിന്ദൂറിനെ തുടർന്ന് പാകിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയുടെ ഗുരുക്കന്മാർക്ക് ഇന്ത്യൻ സായുധ സേന അവർക്ക് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറത്തുള്ള ശിക്ഷ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ദീപാവലിയോടെ അടുത്ത പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് നികുതി…