|

14 വർഷമായി ഭാര്യക്ക് ശമ്പളമില്ല; ഭർത്താവ് ജീവനൊടുക്കി

റാന്നി: എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി. അത്തിക്കയം നാറാണംമുഴി വടക്കേ ചെരുവിൽ ത്യാഗരാജന്റെ മകൻ ഷിജോ (47 )ആണ് ജീവനൊടുക്കിയത്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഷിജോ. നാറാണം മുഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. ഇവർക്ക് 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ DEO ഓഫീസ് തുടർനടപടി ഒന്നും എടുത്തില്ല. ഇതിൽ മനംനൊന്താണ് ഷിജോ…

|

മരുമകൻ ഭാര്യാമാതാവിനെ കൊലപ്പെടുത്തി

പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. മണ്‍വെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകന്‍ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നമാണ് തര്‍ക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പ്രാഥമികവിവരം. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോട് അടുപ്പിച്ചായിരുന്നു സംഭവം. എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനില്‍. സുനിലും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഭാര്യാമാതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് സുനിലും ഭാര്യയും…