പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളിയായ പൈലറ്റും സഹപ്രവർത്തകയും മരിച്ചു

പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളിയായ പൈലറ്റും സഹപ്രവർത്തകയും മരിച്ചു

രണ്ട് ട്രെയിനിംഗ് എയർക്രാഫ്റ്റുകൾ ആകാശത്ത് കൂട്ടിയിടിച്ച് ഒരു മലയാളി ഉൾപ്പെടെ രണ്ട് ട്രെയിനി പൈലറ്റുമാർ കൊല്ലപ്പെട്ടു. കാനഡയിലെ ഹാർവ‍സ് എയർ പൈലറ്റ് ട്രെയിനിംഗ് സ്‍കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. മരിച്ച മലയാളി 21 കാരനായ ശ്രീഹരി സുകേഷ് ആണെന്ന് ടൊറന്‍റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കാനഡയിലെ സതേൺ മാനിറ്റോവയിലാണ് സംഭവം. ശ്രഹരിയോടൊപ്പം കൊല്ലപ്പെട്ടത് സവന്ന മേയ് റോയസ് എന്ന കാനഡക്കാരിയാണ്. ഇരുവരുടെയും പരിശീലന വിമാനങ്ങൾ  ഒരേസമയം ലാൻഡ് ചെയ്തപ്പോഴാണ് അപകടം.