മെയ്ഡ് ഇൻ ഇന്ത്യ ചിപ്പും 6G യും ഈ വർഷം; രാജ്യം മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലേക്ക്
ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം “വളരെ വേഗം” ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. ഇന്ത്യയുടെ വളർച്ച വിദഗ്ധർക്ക് ലോക വളർച്ചയിൽ രാജ്യത്തിന്റെ സംഭാവന ഏകദേശം 20% ആകുമെന്ന വിശ്വാസം ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. എക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ ഉണ്ടായ മാക്രോ ഇക്കണോമിക് സ്ഥിരതയാണ് ഈ ആത്മവിശ്വാസത്തിന്റെ പ്രധാന കാരണം. നമ്മളുടെ ധനകമ്മി 4.4 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ….