ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ UDF സംഘം നേരിൽ കണ്ടു
കൊച്ചി: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകളെ യുഡിഎഫ് പ്രതിനിധി സംഘം കണ്ടു. ജയിലില്‍ കഴിയുന്ന ഇവരെ സന്ദര്‍ശിക്കുന്നത് തടയാന്‍ ബിജെപി ഭരണകൂടം ശ്രമിച്ചിരുന്നു എന്ന് റോജി എം ജോണ്‍ എംഎല്‍എ പറയുന്നു. ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് കാണാന്‍ അനുമതി ലഭിച്ചത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമായ പീഡനം കന്യാസ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വന്നു എന്ന് എംഎല്‍എ വിശദീകരിച്ചു. മൂന്ന് പെണ്‍കുട്ടികളെ അവരുടെ വീട്ടുകാരുടെ സമ്മതത്തോടെ കൊണ്ടുവരാനാണ് കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ പോയത്. പോലീസ് നോക്കി…