‘അമ്മ’ യെ ഇനി പെൺമക്കൾ നയിക്കും
മൂന്ന് പതിറ്റാണ്ടിന് ശേഷം താരസംഘടനയായ അമ്മയുടെ സാരഥ്യം വനിതകള്‍ക്ക്. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതമേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും വിജയിച്ചു. ആദ്യമായാണ് സംഘടനയുടെ വനിതാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെടുന്നത്. 508 പേർക്ക് വോട്ട് അവകാശം ഉണ്ടായിരുന്നെങ്കിലും ഇന്ന് വോട്ട് ചെയ്യാന്‍ എത്തിയത് 298 പേർ മാത്രമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് ദേവനായിരുന്നു ശ്വേതമേനോന്റെ എതിരാളി. ശ്വേതക്ക് 159 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ദേവന്…