വേശ്യാവൃത്തിക്ക് വിസമ്മതിച്ച സ്ത്രീയെ പങ്കാളി കൊലപ്പെട്ടുത്തി
ആന്ധ്രാപ്രദേശിലെ അംബേദ്കർ കൊണസീമ ജില്ലയിൽ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് 22 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രാജോലു മണ്ഡലത്തിലെ ബി സവരം ഗ്രാമത്തിലെ സിദ്ധാർത്ഥ നഗറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഇരയായ ഒലേട്ടി പുഷ്പ, ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം കഴിഞ്ഞ ആറ് മാസമായി 22 വയസ്സുള്ള ഷെയ്ഖ് ഷമ്മയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു. അവർ ഗ്രാമത്തിൽ ഒരു വീട് വാടകയ്‌ക്കെടുത്തിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന്…