ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി തള്ളണം – പ്രിയങ്ക ഗാന്ധി
|

ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി തള്ളണം – പ്രിയങ്ക ഗാന്ധി

കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു, ദുരിതബാധിതർക്ക് അവരുടെ ജീവിതം പുനർനിർമ്മിക്കാൻ സഹായിക്കുന്നതിൽ കേന്ദ്ര സഹായം ലഭിക്കാത്തതിൽ അവർ ഖേദം പ്രകടിപ്പിച്ചു. ലോക്സഭയിലെ ശുന്യവേളയിൽ ഈ വിഷയം ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. വയനാട്ടിലെ ചൂരൽ മലയിലും മുണ്ടക്കൈയിലും കഴിഞ്ഞ വർഷം ഉണ്ടായ മഹാദുരന്തത്തിൽ നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ദുരന്തത്തിന് ഒരു വർഷം തികഞ്ഞ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രിയങ്ക വിഷയം സഭയിൽ…