വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം: പ്രതിഷേധങ്ങൾ
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധൈര്യം കാണിക്കണം എന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ. മലപ്പുറത്തെ കുറിച്ചും മുസ്ലിങ്ങളെ കുറിച്ചും വെള്ളാപ്പള്ളി പറഞ്ഞ വര്‍ഗീയ പ്രസ്താവനയ്ക്ക് സിപിഎം നേതാക്കള്‍ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് രംഗത്തുവന്നു. നിരുത്തരവാദപരമായ പ്രസ്താവനയാണ് വെള്ളാപ്പള്ളിയില്‍ നിന്നുണ്ടായത് എന്ന് അദ്ദേഹം…