അഭ്യൂഹങ്ങൾക്ക് വിരാമം; മമ്മൂട്ടി രോഗമുക്തനായി തിരിച്ചു വരുന്നു , സജീവമായി
|

അഭ്യൂഹങ്ങൾക്ക് വിരാമം; മമ്മൂട്ടി രോഗമുക്തനായി തിരിച്ചു വരുന്നു , സജീവമായി

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പൂർണമായും രോഗമുക്തനായതായി സ്ഥിരീകരണം.മമ്മൂട്ടിയും മോഹൻലാലും അടക്കം വമ്പൻ താരങ്ങൾ അണിനിരക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ നിന്നും മമ്മൂട്ടിഇടവേളയെടുത്തുവെന്ന റിപ്പോർട്ടുകളോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള അശുഭകരമായ വാർത്തകളും പ്രചരിച്ചത്. ഷൂട്ടിങ്ങിനിടെ ചെറിയ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടുവെന്നും അതിനാൽ അദ്ദേഹം ഷൂട്ടിങ് നിർത്തി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്നുമായിരുന്നു റിപ്പോർട്ടുകൾ. പിന്നാലെ പലവിധ അഭ്യൂഹങ്ങളും നടന്റെ രോഗത്തെ കുറിച്ച് ഉയർന്നു. മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ ആണെന്ന് വരെ പ്രചരണങ്ങളുണ്ടായി. ഇതിനിടയിൽ ഇത്തരത്തിലുള്ള അസുഖ വാർത്തകൾ അദ്ദേഹത്തോട് അടുത്ത…