ഗാസയിൽ ഇസ്രയേൽ സൈനികാക്രമണം; മരണ സംഖ്യ ഏറുന്നു
|

ഗാസയിൽ ഇസ്രയേൽ സൈനികാക്രമണം; മരണ സംഖ്യ ഏറുന്നു

ടെൽ അവീവ്: ഗാസയിലുടനീളമുള്ള ജനവാസ കേന്ദ്രങ്ങളെയും കുടിയിറക്ക ക്യാമ്പുകളെയും ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 59 പലസ്‌തീനികൾ കൊല്ലപ്പെട്ടു. അതിൽ 28 പേർ ഗാസ സിറ്റിയിൽ നിന്നുള്ളവർ ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗാസയിലെ മെഡിക്കൽ-പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ മധ്യ ഗാസയിലെ ഒരു ജലശേഖരണ കേന്ദ്രത്തിൽ കുറഞ്ഞത് 10 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിൽ ആറ് പേർ കുട്ടികളാണ്. ഇസ്രായേലിന്റെ ഉപരോധം നേരിടുന്ന ഗാസയിൽ ക്ഷാമം പടരുകയും…