തലയിൽ പാലു കാച്ചി; പാലിൽ കുളിച്ച് വിവാഹ മോചിതൻ
ദിസ്പുർ ∙ വിവാഹമോചനത്തിനു പിന്നാലെ പാലിൽ കുളിച്ച് ആഘോഷിച്ച് യുവാവ്. അസമിലെ നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു പിന്നാലെ പാലിൽ കുളിച്ചത്. ഇന്ന് മുതൽ ഞാൻ സ്വതന്ത്രനാണെന്ന് പറഞ്ഞാണ് മാനിക അലി പാലിൽ കുളിക്കുന്നത്.‘ ‘അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി എന്നെ അറിയിച്ചു. അതിനാൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഞാൻ പാലിൽ കുളിക്കുന്നു’’ – മാനിക് അലി പറഞ്ഞു. നാലു ബക്കറ്റ്…