സ്കൂൾ: വേനലവധി മാറ്റി മൺസൂൺ അവധിയായാലോ…” മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റിയാലോ എന്ന ചർച്ചയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വേനലവധിക്കാലം മാറ്റി, കനത്ത മഴ പെയ്യുന്ന മാസങ്ങളിൽ വിദ്യാർഥികൾക്ക് അവധി നൽകിയാലോ എന്ന ചോദ്യമാണ് ശിവൻകുട്ടി മുന്നോട്ട് വയ്ക്കുന്നത്. മഴക്കാലമായ ജൂണ്‍, ജൂലൈയിലേക്കോ, മെയ് – ജൂണിലേക്കോ മാറ്റുന്ന കാര്യം ചർച്ച ചെയ്യാം എന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. വേനലവധി മാറ്റി, മൺസൂൺ അവധി നടപ്പാക്കിയാൽ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം. കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും…