വെളിച്ചെണ്ണ വില വർദ്ധന: സർക്കാർ ഇടപെടുന്നു
|

വെളിച്ചെണ്ണ വില വർദ്ധന: സർക്കാർ ഇടപെടുന്നു

സംസ്ഥാനത്ത് വെളിച്ചെണ്ണ വില വർദ്ധനവിൽ സർക്കാർ ഇടപെടുന്നു. ഓണത്തോടനുബന്ധിച്ച് വിലക്കയറ്റം തടയുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കൊച്ചിയിൽ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികൾ ഉറപ്പു നൽകുകയായിരുന്നു. വ്യവസായികൾക്കും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരു പോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ നടത്തുന്ന ടെണ്ടറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കം….