അഫ്ഗാനിൽ ഭൂകമ്പം: സഹായവുമായി ഇന്ത്യയടക്കം വിദേശ രാജ്യങ്ങൾ
|

അഫ്ഗാനിൽ ഭൂകമ്പം: സഹായവുമായി ഇന്ത്യയടക്കം വിദേശ രാജ്യങ്ങൾ

കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 800 പേർ മരിച്ചതായും 400-ൽ അധികം പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണത്തിന് കീഴിലുള്ള ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS)യുടെ കണക്കനുസരിച്ച് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:47-നാണ് (ഇന്ത്യൻ സമയം 12:47 AM) സംഭവിച്ചത്. 160 കിലോമീറ്റർ ആഴത്തിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ അക്ഷാംശം 34.50N-നും രേഖാംശം 70.81E-നും ഇടയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ 4.7, 4.3, 5.0,…