അമ്മയെത്തി;മിഥുന്റെ സംസ്കാരം വൈകിട്ട് 5 ന്
|

അമ്മയെത്തി;മിഥുന്റെ സംസ്കാരം വൈകിട്ട് 5 ന്

കൊച്ചി: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. തോരാക്കണ്ണീരുമായി കലങ്ങിയ മനസോടെ വന്ന സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. ഫുട്ബോൾ കളിക്കാരനാകണമെന്നും സൈന്യത്തിൽ ചേരണമെന്നും ആഗ്രഹിച്ച മിടുക്കനായ വിദ്യാർത്ഥിയാണ് കഴിഞ്ഞ ദിവസം കൊല്ലം തേവലക്കര സ്കൂളിൽ അധികൃതരുടെ അനാസ്ഥയുടെ ഇരയായി മരിച്ചത്….

മിഥുന്റെ അമ്മയെത്തും , സംസ്കാരം നാളെ
|

മിഥുന്റെ അമ്മയെത്തും , സംസ്കാരം നാളെ

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മനുവിനാണ് ഇന്നലെ സ്‌കൂളില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് അതുവഴി കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടി ദാരുണമായ അപകടം സംഭവിച്ചത്. മിഥുന്റെ മരണം സംസ്ഥാനത്തിന്റെയാകെ വേദനയായി മാറിയിരിക്കുകയാണ്. തീരെ ദരിദ്രമായ പശ്ചാത്തലത്തിലുള്ളതാണ് മിഥുന്റെ കുടുംബം. രാവിലെ സ്‌കൂളില്‍ പോയ മകനെ ജീവനില്ലാത്ത ശരീരമായി കാണേണ്ടി വന്നതിന്റെ നടുക്കത്തിലാണ് ഇപ്പോഴും മിഥുന്റെ അച്ഛനും…