മറുനാടൻ ഷാജനെതിരെ വധശ്രമം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോം ഇന്ത്യ
|

മറുനാടൻ ഷാജനെതിരെ വധശ്രമം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോം ഇന്ത്യ

കൊച്ചി: മറുനാടൻ മലയാളി എഡിറ്ററും മാധ്യമപ്രവർത്തകനുമായ ഷാജൻ സ്‌കറിയക്ക് എതിരായ ആക്രമണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ. കോം ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ഷാജൻ സ്‌കറിയ. അദ്ദേഹത്തെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ നടന്ന ശ്രമം അത്യന്തം ഞെട്ടൽ ഇളവാക്കുന്നതാണെന്നും മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടാവുന്ന ഇത്തരം ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും കോം ഇന്ത്യ അറിയിച്ചു. സംഘടനയുടെ പ്രസിഡന്റ് സാജ് കുര്യനും ജനറൽ സെക്രട്ടറി കെകെ ശ്രീജിത്തുമാണ് പ്രസ്‌താവന പുറത്തിറക്കിയത്. രാജ്യത്തെ സ്വതന്ത്ര മാധ്യമ…