വൈകല്യങ്ങളെ വെല്ലുവിളിച്ച് ഒരു മിടുക്കി
നേഹ ഡി തമ്പാൻ,സവിശേഷതകൾ ഏറെയുള്ള മിടുക്കി കുട്ടി…ഇംഗ്ലീഷിലും മലയാളത്തിലും സുന്ദരമായി കവിതകളെഴുതുന്ന, ഉയർന്ന രാഷ്ട്രീയ ബോധ്യങ്ങളുള്ള നേഹ രണ്ട് ബിരുദാനന്തരബിരുദങ്ങൾ കരസ്ഥമാക്കിയത്, ഭിന്നശേഷീയവസ്ഥകളോട് പൊരുതിയാണ്.കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഇൻ്റർ നാഷണൽ റിലേഷൻസ് & ഡിപ്ലോമസിയിൽ പോസ്റ്റ് ഗ്രാജ്വേഷന് പഠിക്കുമ്പോഴാണ് എനിക്ക് നേഹയെ പരിചയം. ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുള്ള നേഹയ്ക്ക് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം, കേരള സംസ്ഥാന ഭിന്ന ശേഷി കമ്മീഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നേഹയുടെ അഞ്ചാമത്തെ പുസ്തകപ്രകാശനച്ചടങ്ങിൽ നേഹയുടെ അമ്മ,…