ആടിയുലഞ്ഞ് നെതന്യാഹു; പിന്തുണ പിൻവലിച്ച് സഖ്യകക്ഷികൾ
ബെഞ്ചമിൻ നെതന്യാഹു സർക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ഇസ്രായേലിലെ അൾട്രാ-ഓർത്തഡോക്സ് പാർട്ടിയായ യുണൈറ്റഡ് തോറ ജുഡായിസം. പിൻതുണ പിൻവലിക്കൽ ഭീഷണിയുമായി ഷാംസു കക്ഷിയും രംഗത്ത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യസർക്കാരിൽ നിന്ന് പിന്മാറുന്നതായി പാർട്ടി നേതൃത്വം വ്യക്തമാക്കി. നിർബന്ധിത സൈനിക സേവനവുമായി ബന്ധപ്പെട്ട ഒരു നിയമനിർമ്മാണത്തെച്ചൊല്ലിയുള്ള ദീർഘകാല വിവാദമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. ഏഴ് അംഗങ്ങളുള്ള യുണൈറ്റഡ് തോറ ജുഡായിസം പിന്തുണ പിന്‍വലിച്ചതോടെ നെതന്യാഹു സർക്കാർ വലിയ ഭീഷണിയാണ് നേരിടുന്നത്. 120 അംഗ ക്നെസെറ്റിൽ (ഇസ്രായേൽ പാർലമെന്റ്)…