അടുത്ത തെരഞ്ഞെടുപ്പിൽ പുതിയ സാരഥി – മുഖ്യമന്ത്രി
കൊച്ചി: ഇനിയൊരങ്കത്തിന് ബാല്യമില്ലെന്ന് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നയം പാര്‍ട്ടി തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ സമയത്ത് ആരോഗ്യം അനുവദിക്കുന്ന രീതിയില്‍ അതില്‍ പങ്കെടുക്കാന്‍ താന്‍ തയാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ നയിക്കുക എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആകാവുന്നിടത്തോളം കാലം പാര്‍ട്ടിയെ സേവിക്കുക എന്നതാണ് തന്റെ മനോഭാവം…