അടുത്ത തെരെഞ്ഞടുപ്പിൽ DMK-യോട് നേരിട്ട് മത്സരിക്കുമെന്ന് വിജയ്
മധുര: പതിനായിരങ്ങള്‍ പങ്കെടുത്ത തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ മധുര സമ്മേളനം അക്ഷരാര്‍ഥത്തില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കലായി. രാഷ്ട്രീയ-ആദര്‍ശ ശത്രുക്കളെ വിശദീകരിച്ച് വിജയ് നടത്തിയ പ്രസംഗത്തില്‍, വരുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയും ടിവികെയും തമ്മില്‍ നേരിട്ടുള്ള മല്‍സരം നടക്കുമെന്നും പ്രഖ്യാപിച്ചു. ഇനി തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപക യാത്രയ്ക്ക് ഒരുങ്ങുകയാണ് വിജയ്. അനുയായികളുടെ കൈയ്യടി നേടിയായിരുന്നു വിജയുടെ ഓരോ വാക്കുകളും. ”ഞാന്‍ സിംഹമാണ്. എന്റെ പ്രദേശം ഞാന്‍ അടയാളപ്പെടുത്തും. ആള്‍ക്കൂട്ടത്തിലും തനിച്ചും എങ്ങനെ ജീവിക്കണം എന്ന് സിംഹത്തിന്…