നിലമ്പൂരിൽ അൻവർ ഫാക്ടർ വിധിയെഴുതി
നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിലൂടെ നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചുപിടിച്ച് യുഡിഎഫ്. 11077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഷൗക്കത്തിന് 69932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനു 59140 വോട്ടും പി വി . അൻവറിന് 17873 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. സ്വതന്ത്രനും സിറ്റിംഗ് എംഎൽഎയും ആയിരുന്ന പി വി അൻവർ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും മോശമില്ലാത്ത നിലയിൽ തന്റെ സ്വാധീനം നിലനിർത്തി. യുഡിഎഫും കോൺഗ്രസ് മുസ്ലിം…