ബീഹാർ: ഭരണം നിലനിർത്താൻ നിധീഷിന്റെ നെട്ടോട്ടം
പാറ്റ്ന: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലികളും തൊഴിലവസരങ്ങളും നൽകുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. വീണ്ടും സംസ്ഥാനത്ത് ഭരണത്തിലേറാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിതീഷ് കുമാറിന്റെ നിർണായക പ്രഖ്യാപനം. 2020-2025 കാലയളവിൽ നിശ്ചയിച്ചിരുന്ന മുൻ ലക്ഷ്യത്തിന്റെ ഇരട്ടിയായി, 2020-2025 കാലയളവിൽ 50 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 10 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലിയും…