സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ല; നിലപാടിലുറച്ച് സർക്കാർ
|

സ്കൂൾ സമയമാറ്റത്തിൽ മാറ്റമില്ല; നിലപാടിലുറച്ച് സർക്കാർ

തിരുവനന്തപുരം: ഹൈസ്കൂള്‍ സമയമാറ്റത്തില്‍ നിലപാടില്‍ ഉറച്ച് സർക്കാർ. തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാനാകില്ലെന്ന് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളോടും എയ്ഡഡ് മാനേജ്മെന്റുകളോടും സർക്കാർ വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ഹൈക്കോടതി ഉത്തരവനുസരിച്ചുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയതോടെ എതിര്‍പ്പില്‍നിന്ന് സമസ്ത തത്കാലം പിന്‍വാങ്ങി. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണെന്ന മന്ത്രിയുടെ നിലപാടും സമസ്തയുടെ പിന്‍വാങ്ങലിനെ സ്വാധീനിച്ചു. നിലവിൽ…